തൃശ്ശൂര്‍: വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂരില്‍ നാല്പത്തിയേഴുകാരന് മരിച്ചു. ആശാരിക്കാട് സ്വദേശി ജോബിയാണ് മരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് ജോബിയുടെ കുടുംബം രംഗത്തെത്തി.
ഒരു മാസത്തിലേറെയായി ചികില്‍സയിലായിരുന്നു ജോബി. നാല്പത് ദിവസം മുന്‍പായിരുന്നു പനി ബാധിച്ചത്. കൂലിപണിക്കാരനായിരുന്നു. പനിയ്ക്ക് ചികിത്സ തേടിയത് തൃശൂര്‍ സണ്‍ ആശുപത്രിയിലായിരുന്നു. ഒരു മാസം ചികില്‍സ നീണ്ടെങ്കിലും യഥാര്‍ഥ രോഗം കണ്ടെത്താനായില്ല.
also read: പ്രതീക്ഷിച്ചതിലും മൂന്നുദിവസം മുമ്പ് കാലവര്‍ഷമെത്തി, കേരളത്തില്‍ മഴ കനക്കും, ജാഗ്രതാ നിര്‍ദേശം
പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് രോഗം സ്ഥിരീകരിച്ചത്. നിര്‍ധന കുടുംബാംഗമാണ് ജോബി. ആദ്യം ചികില്‍സിച്ച ആശുപത്രിയ്ക്ക് പിഴവ് പറ്റിയെന്ന് കുടുംബം ആരോപിച്ചു . ജോബിയുടെ വീട്ടിലോ നാട്ടിലോ ആര്‍ക്കും ഇതേ രോഗം വന്നിട്ടില്ല.