തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണ നിലയെ അപേക്ഷിച്ച് മൂന്ന് ദിവസം മുന്‍പേയാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്തുന്നത്.
അതേസമയം കാലവര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. എങ്കിലും പിന്നീട് മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് 28 ദിവസം മുന്‍പ്, യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
ജൂണ്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.