കൊട്ടാരക്കര: ഊണ് കഴിക്കാന്‍ വീട്ടിലെത്തി വയോധികയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച ശേഷം ചെറുമകന് സ്വര്‍ണമാല കവര്‍ന്ന് കടന്നതായി പരാതി. കൊല്ലം ജില്ലയിലാണ് സംഭവം. കൊട്ടാരക്കര കല്ലുവാതുക്കല്‍ വിപിന്ഭവനത്തില് മേരി(85)യ്ക്കാണ് പരിക്കേറ്റത്.
ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുമകന് അനു(22)വിന് എതിരെ കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പകല്‍ ഒന്നരയോടെയാണ് സംഭവം. മറ്റൊരു വീട്ടിലാണ് അനുവിന്റെ താമസം. ഉച്ചയോടെ വീട്ടിലെത്തിയ ചെറുമകന് മേരി ഊണ് വിളമ്പി നല്കി.
എന്നാല്‍ ഊണ് കഴിച്ച ശേഷം അനു മേരിയുടെ സ്വര്‍ണ്ണമാല വലിച്ചൂരി. ഇരുവരും തമ്മില്‍ സ്വര്‍ണമാലയ്ക്കായി പിടിവലി നടത്തി. പ്രതിരോധിച്ച മേരിയെ ആക്രമിച്ച് തറയില്‍ വീഴ്ത്തിയ ശേഷം കഴുത്തില്‍ നിന്ന് രണ്ട് പവന് തൂക്കമുള്ള സ്വര്‍ണമാല കവര്‍ന്നതായാണ് പരാതി.
നിലവിളക്ക് കൊണ്ട് മര്‍ദിച്ചതായും പരാതി ഉണ്ട്. സംഭവ ശേഷം അനു ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.