ഒറ്റപ്പാലം: വിരണ്ടോടിയ എരുമ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം. പാലക്കാട് ജില്ലയിലെ വാണിയംകുളത്താണ് സംഭവം. കന്നുകാലി ചന്തയിലേക്ക് ഇതര സംസ്ഥാനത്തു നിന്നെത്തിയ എരുമയാണ് ആറ് മണിക്കൂറിലധികം നാടിനെ ഭീതിയിലാക്കിയത്.
എരുമയുടെ ആക്രമണത്തില്‍ നിന്ന് രണ്ടുപേര്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. രാവിലെ ആറ് മണിയോടെയാണ് എരുമ വിരണ്ടത്. കോതയൂര്‍ ഭാഗത്തേക്കു നീങ്ങിയ എരുമ രണ്ട് വീടുകളുടെ ഗേറ്റ് തകര്‍ത്തു. രണ്ട് ബൈക്കുകള്‍ക്കും കാറിനും ആക്രമണത്തില്‍ കേടുപാടുണ്ടായി.
പിന്നീട് കോതയൂര്‍ ഭാഗത്തേക്ക് ഓടി. ഇതിനിടെയായിരുന്നു നാട്ടുകാരായ രണ്ടുപേരെ ആക്രമിക്കാന്‍ ശ്രമമുണ്ടായത്. ഭാഗ്യം കൊണ്ടാണ് ഇരുവരും രക്ഷപ്പെട്ടത്. കോതയൂരിലെ സ്വകാര്യ വളപ്പില്‍ നിലയുറപ്പിച്ച എരുമയെ ഉച്ചയ്ക്കു പന്ത്രണ്ടോടെ ഏറെ ശ്രമകരമായാണു നാട്ടുകാര്‍ പിടിച്ചുകെട്ടിയത്.
ഒറ്റപ്പാലം തഹസില്‍ദാര്‍ സി.എം.അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ റവന്യൂ സംഘവും അഗ്നിരക്ഷാ സേനയും പൊലിസും സ്ഥലത്തെത്തിയിരുന്നു. അതേസമയം, എരുമയുടെ ഉടമ ആരെന്നു വ്യക്തമല്ല.