കൊല്ലം: പാതിരാത്രി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലാണ് സംഭവം. തങ്കശ്ശേരി ബിഷപ്സ് ഹൗസിനു സമീപം ആല്വിന് (19) ആണ് പോക്സോ പ്രകാരം അറസ്റ്റിലായത്.
പെണ്‍കുട്ടിയുമായി പരിചയത്തിലായിരുന്നു പ്രതി. ആരുമറിയാതെ രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി പീഡിപ്പിച്ചത്. വയറുവേദനയെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
also read: ഉറങ്ങാത്തതിന് 10 മാസം പ്രായമുള്ള കുഞ്ഞിന്റെ മുഖത്തടിച്ചു, കര്‍ണപുടം പൊട്ടി, ആയ അറസ്റ്റില്‍
ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്നു പെണ്‍കുട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.