കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍ കുമാറിന് ഇന്ന് കോടതി ശിക്ഷ വിധിച്ചു. 10 വര്‍ഷം കഠിനതടവാണ് വിധിച്ചത്. വിധി പ്രഖ്യാപനത്തിന് പിന്നാലെ സ്ത്രീധന പീഡനക്കേസില്‍ തനിക്കും മകള്‍ക്കും നീതി കിട്ടിയെന്ന് വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ നായര്‍ പ്രതികരിച്ചു.
ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം താന്‍ ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് വിസ്മയയുടെ അമ്മ പ്രതികരിച്ചു. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്.
also read: കുളിമുറിയിലെ ബക്കറ്റില്‍ വീണു, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് വിസ്മയ ജീവനൊടുക്കിയത്. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന് ചുമത്തിയ കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
498 എ ഗാര്‍ഹിക പീഡനം, 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 അത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍.