തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും അതിതീവ്ര മഴ തുടരുകയാണ്. ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എറണാകുളം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ മഴക്കെടുതികളില്‍ രൂക്ഷമായിരിക്കുകയാണ്.
also read: ക്ഷേത്രങ്ങളില്‍ മോഷണം പതിവ്, ഒടുവില്‍ കള്ളനെ വലയിലാക്കി പോലീസ്
വിഴിഞ്ഞത്തുനിന്ന് കടലില്‍ പോയി കാണാതായ മൂന്ന് മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി. കൊല്ലം ജില്ലയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. എറണാകുളം ജില്ലയില്‍ നഗരത്തില്‍ ഉള്‍പ്പെടെ താഴ്തന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.