കൊച്ചി: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. നാല് പേര്‍ക്ക് ഗുരുതര പരിക്ക്. കൊച്ചി -ധനുഷ്ക്കോടി ദേശീയപാതയില്‍ നേര്യമംഗലം രണ്ടാം മൈലില്‍ വെച്ചാണ് അപകടം. ഇടുക്കി പാറത്തോട് കടുവള്ളില്‍ വീട്ടില്‍ കവിത ആണ് മരിച്ചത്.
മുപ്പത്തിമൂന്ന് വയസ്സായിരുന്നു. ഇടുക്കി സ്വദേശികളായ വിജയന്, ശാന്തകുമാരി, മാധവന്, അനിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചികിത്സാര്‍ത്ഥം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്.
also read: കലോത്സവം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
പരുക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച കവിതയുടെ മൃതദേഹം കോതമംഗലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.