കുമളി: ഓടുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുമളിയിലാണ് സംഭവം. ജോജി ചെറിയാനും കൂടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കാട്ടുപോത്ത് എടുത്തുചാടിയത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയില്‍ ചെളിമടയ്ക്ക് സമീപം രാവിലെ ആറുമണിയോടെയാണ് സംഭവം. കറുകച്ചാലില്‍ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്നു ജോജി ചെറിയാനും കുടുംബവും. അപകടത്തില്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
also read: സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച; മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു
പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള ദേശീയ പാതയിലേക്ക് പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തില്‍ നിന്നാണ് കാട്ടുപോത്ത് ചാടിയത്. ബോണറ്റിനു മുകളിലേക്ക് വീണതിനാല്‍ കാറിന്റെ ചില്ല് ഉള്‍പ്പെടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.