ചേര്‍ത്തല: കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സംഭവം. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് വട്ടക്കര തുണ്ടിയില്‍ നിവര്‍ത്ത് കുമാരി ആണ് മരിച്ചത്. കുടുംബക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് 53കാരിക്ക് കസേരയുടെ ഏറുകൊണ്ടത്.
എഴുപുന്നയില്‍ താമസിച്ചിരുന്ന ഇവര്‍ അടുത്തിടെയാണ് കടക്കരപ്പള്ളിയിലേക്ക് താമസം മാറ്റിയത്. പത്ത് നാള് മുമ്പാണ് ഇവര്‍ക്ക് പരിക്കേറ്റത്. കസേരകൊണ്ട് നെറ്റിക്കു മുറിവേറ്റ ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടിലേക്കു മടങ്ങിയിരുന്നു.
also read: വൈകീട്ടോടെ മഴ കനക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്
ഇതിനു ശേഷം മൂന്നു തവണ ആശുപത്രിയിലെത്തിയിരുന്നെന്നും സ്കാനിങ് നടത്തിയപ്പോള്‍ തലക്കു കുഴപ്പമില്ലെന്നുള്ള വിവരമാണ് ആശുപത്രിയില്‍ നിന്നും പൊലീസിന് ലഭിച്ചിരിക്കുന്നത്. 11ന് ഉച്ചയോടെയാണ് അസ്വസ്ഥത തുടങ്ങിയത്. പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു.
മക്കള്‍: മനോജ്,മീര. മരുമകള#്:അശ്വതി. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍.