നെന്മാറ: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ നെന്മാറയിലാണ് സംഭവം. തേവര്‍മണി വീട്ടില്‍ സുധാകരന്റെ ഭാര്യ സുവര്‍ണയാണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടത്.
കുത്തനൂര്‍ മാറോണിവീട്ടില് കണ്ണന്-സിന്ധു ദമ്പതിമാരുടെ മകളാണ് സുവര്‍ണ. ആറുമാസം മുമ്പായിരുന്നു സുധാകരനുമായുള്ള സുവര്‍ണയുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. സുവര്‍ണ ഇതിനുമുമ്പും രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തൂങ്ങിമരിച്ചതാണെന്നും ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും കാണപ്പെട്ടില്ലെന്നും പോലീസ് പറഞ്ഞു. സുവര്‍ണയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. സുകന്യ, സുബിന് എന്നിവര്‍ സഹോദരങ്ങളാണ്.