മധുര: തൃശ്ശൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് മദ്യം നിറച്ച കുപ്പികളുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. 10 ലക്ഷത്തിന്റെ മദ്യമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. തൃശൂർ മണലൂരിലെ ഗോഡൗൺ നിന്ന് മദ്യവുമായി പോയ ലോറി മധുരയിലെ വിരഗനൂരിലാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
മദ്യക്കുപ്പി നിറച്ച കാർഡ് ബോർഡ് പെട്ടി മറിഞ്ഞ ലോറിയിൽ നിന്നും റോഡിൽ ചിതറിയതോടെ അതുവഴി എത്തിയവർ മദ്യക്കുപ്പികൾ കൈക്കലാക്കാൻ തിക്കും തിരക്കുമായി.
ഇതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു. പൊട്ടാത്ത മദ്യക്കുപ്പികളുമായി യാത്രക്കാർ പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.