ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ യുവതിയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫീസറായ ഭര്‍ത്താവ് കസ്റ്റഡിയില്‍. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് പൊലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്യുന്ന, അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യ നജ്ല (27), മകന് എല്‍കെജി വിദ്യാര്‍ഥി ടിപ്പുസുല്‍ത്താന്‍ (5), മകള്‍ മലാല (ഒന്നര) എന്നിവരാണ് മരിച്ചത്.
also read: റെഡ് അലേര്‍ട്ട്; അസാനി ചുഴലിക്കാറ്റ് തീരം തൊടും
മൂത്തകുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കിയും ഇളയകുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം നജ്ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനസികപീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.