തിരുവനന്തപുരം: ഒരു രൂപയെ ചൊല്ലിയുണ്ടായ വഴക്കിനിടെ യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയിലാണ് സംഭവം. ബസ് ഡ്രൈവറും കണ്ടക്ടറുമാണ് പിടിയിലായത്. സുനില്‍, അനീഷ് എന്നിവരെയാണ് പിടികൂടിയത്.
കല്ലമ്പലം സ്വദേശി ഷിറാസിനെയാണ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. 13 രൂപ ടിക്കറ്റിന് 12 രൂപയായിരുന്നു ഷിറാസ് നല്‍കിയത്. ഒരു രൂപ കൂടി നല്‍കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ കണ്ടക്ടര്‍ ഇയാളുമായി വാക്കുതര്‍ക്കത്തിലായി. പിന്നാലെ ഷിറാസിനെ മര്‍ദ്ദിക്കുകയായിരുന്നു.
ബസ് യാത്രക്കാരില്‍ ചിലര്‍ ഒരു രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നെന്ന് ഷിറാസ് പറഞ്ഞു. യുവാവിനെ ബസിനുള്ളില്‍വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാര്‍ പിടിയിലായത്. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.