തിരുവനന്തപുരം: പോലീസുദ്യോഗസ്ഥനെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലാണം സംഭവം. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എസ് ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു.
തമ്പാനൂരിലെ ഹോട്ടലിലാണ് സജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സജിയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഹോട്ടല്‍ ജീവനക്കാരാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.
also read: രാത്രിയില്‍ ഒരു ഫോണ്‍ കോള്‍ വന്നു, പിന്നാലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം. രണ്ടു ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം മാരായമുട്ടം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഹോട്ടല്‍ മുറിയില്‍ സജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനം നിമിത്തമാണ് സജി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.