വെള്ളറട: പ്ലസ് ടു വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വെള്ളറട കള്ളിക്കാട്ടാണ് സംഭവം. കള്ളിക്കാട് നാല്‍പറകുഴിയില്‍ ബഷീര്‍-ഷീല ദമ്പതികളുടെ മകള്‍ തസ്ലിമ ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു.
വീട്ടിലെ കുളിമുറിയിലാണ് തസ്ലീമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീരണകാവ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. രാത്രിയില്‍ ഒരു ഫോണ്‍ കോള്‍ വന്ന ശേഷം കുട്ടിയെ അസ്വസ്ഥയായി കണ്ടതായി മാതാപിതാക്കള്‍ പറയുന്നു.
also read: എആര്‍ റഹ്മാന്റെ മകള്‍ ഖദീജ വിവാഹിതയായി, ഫോട്ടോ വൈറല്‍
കിടപ്പുമുറിയോട് ചേര്‍ന്ന ബാത്ത്റൂമിലെ ഷവറില്‍ കുരുക്കുണ്ടാക്കിയാണ് തസ്ലിമ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ മൊഴി നല്കി. നെയ്യാര്‍ ഡാം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.