കൊല്ലം: നിര്‍ത്തിയിട്ട ട്രെയിനില്‍ യാത്രക്കാരന് തൂങ്ങി മരിച്ച നിലയില്‍. മലബാര്‍ എക്സ്പ്രസിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മറ്റ് ദുരൂഹതകള്‍ ഇല്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ട്രെയിന്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ടി വന്നു. ട്രെയിന്‍ കൊല്ലത്തിനും കായംകുളത്തിനും ഇടയില്‍ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്.
also read: ഇനിമുതല്‍ മാസ്ക് നിര്‍ബന്ധം, പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങി പോലീസ്
യാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസാണ് ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.