തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെ പലരും മാസ്കുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണിപ്പോള്‍. മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴയുണ്ടാകുമെന്നാണ് പുതിയ തീരുമാനം.
തൊഴിലിടത്തിലും പൊതുസ്ഥലങ്ങളിലുമാണ് മാസ്ക് നിര്‍ബന്ധമാക്കിയത്. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നുവെന്ന കണക്കുകള്‍ക്കിടെ ദുരന്ത് നിവാരണ നിയമ പ്രകാരമാണ് പുതിയ തീരുമാനം.
രോഗികള്‍ കുറഞ്ഞതോടെ മാസ്ക് ധരിക്കാതിരിക്കുന്നതിന് പിഴയൊടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ പലരും മാസ്ക് ഉപയോഗിക്കാതെ പുറത്തിറങ്ങുന്നതും പതിവായിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം ഉയരുകയാണ്. മിക്ക സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്.