തൃശൂര്‍: വിവാഹപ്പന്തല്‍ മതസൗഹാര്ദപ്പന്തലാക്കി വധുവും വരനും. അമൃതയും ഗൗതമുമാണ് തങ്ങളുടെ വിവാഹവേദി വിരുന്നിനെത്തിയ ഇസ്ലാം മത വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനായി വിട്ടു നല്‍കിയത്. വിശ്വാസത്തിനും ആചാരത്തിനും ജാതിയും മതവും സ്ഥലവുമൊന്നും പ്രശ്നമല്ലെന്നു തെളിയിക്കുകയാണ് ഇരുവരും.
നടുവട്ടം അയിലക്കാട് റോഡിലുള്ള ജയ നിവാസില്‍ ഗോപാലകൃഷ്ണന്റെയും ജയലക്ഷ്മിയുടെയും മകളാണ് അമൃത. ഒഡീഷ പട്ടപ്പുര്‍ കൈതബേതയില്‍ ജനാര്ദനന് മല്ലയുടെയും സരോജിനി മല്ലയുടെയും മകനാണ് ഗൗതം. ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം.
also read : ബലാത്സംഗ പരാതി, വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത
അന്ന് വൈകുന്നേരം അമൃതയുടെ വീട്ടിലായിരുന്നു സല്കാരം. വിവാഹ സല്കാരത്തിനെത്തിയവരില് ഒട്ടേറെപ്പേര്‍ റമദാന് വ്രതമെടുത്തവരായിരുന്നു. അതോടെ ഇരുവരും വിവാഹ സല്കാരവേദി നോമ്പുതുറക്കും നമസ്കാരത്തിനും വിട്ടുകൊടുത്തു.
പന്തലില്‍ വളരെ പെട്ടെന്നാണ് നോമ്പുതുറയൊരുക്കിയത്. വേദിയില്‍ വധൂവരന്മാര് ഇരിക്കുന്ന സ്ഥലത്തു നിന്ന് അവര്‍ അരികിലേക്ക് മാറിനിന്നു. താഴെ പന്തലിലും കുറെപ്പേര് നമസ്കരിച്ചു. വധൂവരന്മാര് പ്രാര്‍ഥനയോടെ നിന്നു. തുടര്‍ന്ന് ഇവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണവും നല്‍കിയാണ് സല്കാരത്തിന് തുടക്കംകുറിച്ചത്.