കോഴിക്കോട്: പോലീസ് വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. ചെറുവണ്ണൂര്‍ ബി.സി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.
ഇന്നലെ രാത്രി 9 ഓടെയാണ് സംഭവം. നല്ലളം പോലീസ് വീട്ടില്‍ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ടുപോവുകയായിരുന്നു. രാത്രി 9.30 ഓടെ വഴിയരികില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന ജിഷ്ണുവിനെ നാട്ടുകാരാണ് കണ്ടത്. സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വാഹനം കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ കേസുമായി ബന്ധപ്പെട്ടാണ് രാത്രി പോലീസ് വന്നതെന്ന് സഹോദരന് അഭിജിത്ത് പറഞ്ഞു. മഫ്തിയിലായിരുന്നു പോലീസെന്നും സഹോദരന് പറയുന്നു.