ഗൂഡല്ലൂര്‍ : ഒഴിഞ്ഞ മദ്യക്കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടി. നീലഗിരിയില്‍ വില്‍ക്കുന്ന മദ്യക്കുപ്പികള്‍ക്ക് പ്രത്യേക മുദ്ര പതിപ്പിക്കാന്‍ ഉത്തരവിട്ട് കോടതി. കുപ്പിയില്‍ നീലഗിരിയില്‍ വിറ്റതാണെന്ന മുദ്ര പതിപ്പിച്ചിരിക്കണമെന്നാണ് നിര്‍ദേശം.
ഹൈക്കോടതി ജഡ്ജിമാരായ വി. ഭാരതി ദാസന്, എന്‍. സതീഷ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികള്‍ കണ്ടെത്തിയാല്‍ ടാസ്മാക് കടകള്‍ കണ്ടെത്തി ഉപഭോക്താക്കളുടെ പേരില്‍ കേസെടുക്കും.
also read: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് ദാരുണാന്ത്യം
കുപ്പികള്‍ കാട്ടിലേക്ക് വലിച്ചെറിയുമെന്നും ചവിട്ടിയാല്‍ മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സെക്രട്ടറി എസ്.കെ. പ്രഭാകറാണ് നീലഗിരിയിലെ ടാസ്മാക് മാനേജിങ് ഡയറക്ടര്‍ക്കുള്ള പ്രത്യേക ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നീലഗിരി ജില്ലയിലെ ടാസ്മാക് മദ്യശാലകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ കുപ്പികള്‍ക്ക് 10 രൂപയീടാക്കും. അതേസമയം, ഒഴിഞ്ഞ കുപ്പികള്‍ മദ്യശാലകളില്‍ തിരികെനല്‍കിയാല്‍ കുപ്പി ഒന്നിന് 10 രൂപ കുറയ്ക്കും. ഇത് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുകയും ചെയ്യും.