പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് സംഭവം. കുഴിക്കാല സി.എം.എസ് സ്കൂളിന് സമീപം ചുട്ടുമണ്ണില്‍ റെനില്‍ ഡേവിസ് ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു.
സഹോദരന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ആറന്മുള പൊലീസ് പറഞ്ഞു. മൃതദേഹം പുറത്തെടുക്കുമ്പോള്‍ കൈകള്‍ ബന്ധിച്ച നിലയിലായിരുന്നതാണ് സംശയത്തിനിടയാക്കിയത്.
also read: വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന 24കാരന് മരിച്ചു
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണവുമായി ബന്ധപ്പെട്ട് റെനിലിന്റെ അടുത്ത ബന്ധുവിനേയും മകനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് നല്കുന്ന സൂചന.