തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ നേരിയ തോതില്‍ ഉയരുകയാണ്. നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക.
വൈകിട്ട് അഞ്ച് മണിക്കാണ് യോഗം നടക്കുക. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരേണ്ടതുണ്ടോ എന്നതും യോഗത്തില്‍ ചര്‍ച്ചയാവാന്‍ സാധ്യതയുണ്ട്.
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞ ഒരാഴ്ച 15,000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് നിബന്ധനകള്‍ കര്‍ശനമാക്കി കൊണ്ടിരിക്കുകയാണ്. ഡല്‍ഹിക്കു പുറമേ പഞ്ചാബിലും ചെന്നെയിലും മാസ്ക്കുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.