കാസര്‍കോട്: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ പാളത്തിലേക്ക് വീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് ചിദംബരം സ്വദേശിയായ കെ സിദ്ധാര്‍ഥ് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഞായറാഴ്ച വൈകുന്നേരം 5.30ഓടെയാണ് അപകടം.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെ്ചചാണ് അപകടം സംഭവിച്ചത്. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ചായ കുടിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു സിദ്ധാര്‍ത്ഥ്. ട്രെയിന്‍ നീങ്ങുന്നതു കണ്ട് തിരിച്ച് ഓടിക്കയറുന്നതിനിടെ പാളത്തിലേക്ക് തെന്നിവീഴുകയായിരുന്നു.
also read: സൗഹൃദം നടിച്ച് ലോഡ്ജ് മുറിയിലെത്തിച്ചു, യുവതിയുടെ 12 പവന് ആഭരണങ്ങളുമായി മുങ്ങി, 39കാരന് പിടിയില്‍
മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലെ യാത്രക്കാരനായിരുന്നു. മംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് പോകുകയായിരുന്നു. സിദ്ധാര്‍ഥ് പാളത്തില്‍ വീണത് കണ്ട യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. കാസര്‍കോട് ആര്‍പിഎഫ് ഉദ്യോഗസ്ഥരും റെയില്‍വേ പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ഡോക്ടറാണ് സിദ്ധാര്‍ത്ഥ്.