ഇടുക്കി: തുടർച്ചയായ ദിവസങ്ങളിൽ ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളിൽ പച്ചമീൻ കഴിച്ചുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ. നെടുങ്കണ്ടം, തൂക്കുപാലം മേഖലയിലെ നിരവധി ആളുകളാണ് പച്ചമീൻ കഴിച്ച് ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്.
ഇടുക്കിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പച്ചമീൻ കഴിച്ചുള്ള ഭക്ഷ്യ വിഷ ബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 11 വയസുകാരനടക്കം ഇന്നലെ ചികിത്സക്കായി എത്തിയെന്ന് കെപി കോളനി മെഡിക്കൽ ഓഫീസർ ഡോ. വികെ പ്രശാന്ത് പറയുന്നു.
നെടുങ്കണ്ടം 22ാം വാർഡിലെ താമസക്കാരനായ സുരേന്ദ്രൻ എന്നയാൾ നൽകിയ പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തയച്ചതായും മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.