കണ്ണൂര്‍: നിയന്ത്രണംവിട്ട ടാങ്കര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. ദയ മെഡിക്കല്‍സ് ജീവനക്കാരന് തിലാന്നൂര്‍ ചരപ്പുറം മുത്തപ്പന് മടപ്പുരയ്ക്ക് സമീപത്തെ ഹാരിസാണ് (30) മരിച്ചത്. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് അപകടം.
ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഇയാള്‍ വാഹനം നിര്‍ത്തി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് അപകടം . മംഗലാപുരത്ത് നി ന്ന് പാചകവാതകവുമായി തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി നിയന്തണം വിട്ട് , റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹാരിസിനു മേല്‍ പാഞ്ഞു കയറുകയായിരുന്നു .
നാട്ടുകാരും രക്ഷാസേനയും പൊലീസും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ഹാരിസിനെ ലോറിക്കടിയില്‍ നിന്നും പുറത്തെടുത്തത്. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ട സ്കൂട്ടറും തകര്‍ന്നു. അപകടത്തിനിടെ സമീപത്തെ വൈദ്യുതത്തൂണുകളും തകര്‍ന്നു.