കണ്ണൂര്‍: സുഹൃത്തുക്കളുമായി മാങ്ങ പറിക്കുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണ യുവാവ് മരിച്ചു. കണ്ണൂരിലാണ് സംഭവം. കേളകം പെരുന്താനം സ്വദേശി കോടിയാപുരയിടത്തില്‍ ജിന്‍സ് മാത്യുവാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. മാങ്ങ പറിക്കുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ വിവരം നാട്ടുകാരെ അറിയിച്ചു. ഇവര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
also read: യാത്രക്കിടെ താമരശ്ശേരി ചുരത്തില്‍ കല്ലുരുണ്ടുവീണു, പരിക്കേറ്റ 20കാരന് ദാരുണാന്ത്യം
സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് ജിന്‍സിനെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പേരാവൂര്‍ താലുക്ക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.