താമരശ്ശേരി: കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു. താമരശ്ശേരി ചുരത്തില്‍ വെച്ചാണ് അപകടം സ്ംഭവിച്ചത്. വണ്ടൂര്‍ എളമ്പാറ ബാബുവിന്റെ മകന് അഭിനവ് ആണ് മരണപ്പെട്ടത്. ഇരുപത് വയസ്സായിരുന്നു.
അഭിനവിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അനീഷ് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു അപകടം. താമരശ്ശേരി ചുരത്തിന്റെ ആറാം വളവിന് മുകളില്‍ നിന്നാണ് കല്ല് ഉരുണ്ട് വീണത്.
also read: ഫ്ലാറ്റിന്റെ 12ാം നിലയില്‍നിന്നു വീണു, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
പൊളിഞ്ഞു വീണ മരത്തിനൊപ്പം ഉരുണ്ടു വന്ന കല്ലിനൊപ്പം ബൈക്കും യാത്രികരും താഴേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരും മറ്റ് യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ അഭിനവ് ചികിത്സയ്ക്കിടെയാണ് മരിച്ചത്.