കോട്ടയം : കോട്ടയത്ത് ഫ്ലാറ്റിന്റെ 12-ാം നിലയില്‍നിന്നു വീണ് സ്കൂള്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. യുഎസിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകള്‍ റെയ ആണ് മരിച്ചത്. പതിനഞ്ച് വയസ്സായിരുന്നു.
10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്നലെ രാത്രി 10നാണ് സംഭവം. ശബ്ദം കേട്ട് എത്തിയ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന് ആണ് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ ഫ്ലാറ്റ് അധികൃതരെയും പൊലീസിനെയും ഇവര്‍ വിവരം അറിയിച്ചു.
also read: പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ, പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ പാടില്ല
കണ്ട്രോള് റൂം പൊലീസ് എത്തി റെയയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കാല്‍വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം.