മാന്നാർ: ഉളുന്തിയിൽ സഹോദരനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഉളുന്തി തോട്ടത്തിൽ വീട്ടിൽ ജോയി (64) ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ സഹോദരൻ തോട്ടത്തിൽ ഡെന്നീസിനെയാണ് ചൊവ്വാഴ്ച വൈകുന്നേരം വെട്ടി വീഴ്ത്തിയത്.
പാലക്കാടിനെ ഞെട്ടിച്ച് വീണ്ടും അരുംകൊല; ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു
തലയ്ക്ക് നാലോളം വെട്ടേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഡെന്നിസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഡെന്നീസിനെ വെട്ടിയ ശേഷം ജോയി ഒളിവിലായിരുന്നു.
ശേഷം, മാന്നാർ പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഉളുന്തി പള്ളിയുടെ മുകളിലെ മച്ചിനു മുകളിൽ ഒളിവിൽ കഴിയുകയാണെന്ന് മനസ്സിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.