പാലക്കാട്: പാലക്കാടിനെ ഞെട്ടിച്ച് വീണ്ടും മറ്റൊരു അരുംകൊല കൂടി റിപ്പോർട്ട് ചെയ്യുന്നു. പാലക്കാട് നാട്ടുകൽ കോടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയതാണ് ഒടുവിൽ എത്തിയ വാർത്ത. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിഷയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകംമെന്നാണ് വിവരം. ഹംസയെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു.
രോഗലക്ഷണം പനി, പിന്നാലെ മരണം; ‘അജ്ഞാത രോഗം’ ബാധിച്ച് ഏഴു കുട്ടികള്‍ക്ക് ദാരുണാന്ത്യം
കഴിഞ്ഞ ദിവസം പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നത് ജില്ലയെ ഞെട്ടിച്ചിരുന്നു. ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍ എല്‍സി എന്ന അമ്പത്തിയഞ്ചുകാരിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അപ്പച്ചന് എന്ന വര്‍ഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പച്ചന് അപകട നില തരണം ചെയ്തിരുന്നു. പിന്നാലെയാണ് മറ്റൊരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്യുന്നത്.