പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകള്‍ വിസ്മയ ആണ് മരിച്ചത്. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നതിനെ തുടര്‍ന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് കുട്ടി മരിച്ചത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകള്‍ അമേയ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സതീഷ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
also read: വേനല്‍ മഴ കനക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല. ക്ഷേത്രത്തിലും പാര്‍ക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.