തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇതുവരെ 121 ശതമാനം അധികം വേനല്‍ മഴ ലഭിച്ചുവെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ മാസം 19 മുതല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യും. ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 10 മണിവരെ ഇടിമിന്നലിന് സാധ്യത കൂടുതലാണ്.
also read: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം, ഡല്‍ഹിയില്‍ രോഗികള്‍ കൂടുന്നു
മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി അധികൃതര്‍ സൂചിപ്പിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.