തിരുവല്ല: നടൻ ഗിന്നസ് പക്രുവിന്റെ കാർ തിരുവല്ലയിൽ അപകടത്തിൽപ്പെട്ടു. പക്രു സഞ്ചരിച്ച കാറും കുറിയർ സർവീസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
തിരുവല്ല ബൈപാസിൽ മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തിൽ ഉച്ചയോടെയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന പക്രുവിന്റെ വാഹനത്തിൽ, ചെങ്ങന്നൂർ ഭാഗത്തേക്കു പോയ ലോറി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തപ്പോൾ ഇടിക്കുകയായിരുന്നു.