കോട്ടയം: കുറവിലങ്ങാട് എംസി റോഡിൽ വെച്ച് ടോറസ് ലോറി ബൈക്കിന് പിന്നിൽ ഇടിച്ച് നവവരന് ദാരുണാന്ത്യം. പുതുപ്പള്ളി പരിയാരം കാടമുറി കൊച്ചുപറമ്പിൽ കുഞ്ഞുമോൻ-അന്നമ്മ ദമ്പതികളുടെ മകൻ റോബിൻ കെ ജോണാണ് (28) മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 7.30ഓടെയാണ് സംഭവമുണ്ടായത്. പുതുവേലി കോളേജിന് സമീപമായിരുന്നു അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. പെരുമ്പാവൂർ യൂണിപവർ കമ്പനിയിൽ ടെക്നീഷനാണ്.
ALSO READ- ലുലു മാളില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു, 44കാരന് അറസ്റ്റില്‍
മാർച്ച് 19നായിരുന്നു റോബിനും പയ്യപ്പാടി സ്വദേശിനി ബീതുവുമായി വിവാഹം കഴിഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: പ്രിൻസി.