കൊച്ചി: ഇടപ്പള്ളി ലുലു മാളില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചയാളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ കല്ലുമഠത്തില്‍ ധനേഷ് ധനപാലനാണ് (44) അറസ്റ്റിലായത്. വിനോദ യാത്രയ്ക്കെത്തിയ തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം. ഊട്ടിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും സംഘവും കേരളത്തിലെ പലയിടത്തും സന്ദര്‍ശിച്ച ശേഷം മാളില്‍ എത്തിയത്. ഈ സമയം കെജിഎഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന് യാഷ് ലുലുവില്‍ എത്തിയിരുന്നു.
also read: പൊലീസ് കോണ്‍സ്റ്റബിളിനെ പൊതിരെ തല്ലി യുവാവ്, വീഡിയോ വൈറല്‍
ഈ തിരക്കിനിടയിലാണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ശല്യം സഹിക്കാന്‍ വയ്യാതെ സ്ഥലത്തു നിന്നു മാറിപ്പോയെങ്കിലും പിന്തുടര്ന്നെത്തിയ പ്രതി വീണ്ടും ഉപദ്രവിച്ചതോടെ പെണ്‍കുട്ടി ബഹളം വച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി. ഇയാള്‍ കൊടുങ്ങല്ലൂരില്‍ ബാറ്ററി ഷോപ്പ് നടത്തുകയാണ്.