കൊച്ചി: കൊച്ചിയില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ വെച്ച് തെരുവുനായ കടിച്ചു. പറവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയാണ് നായ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥിനിയെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഇടതു കയ്യിലാണ് കടിയേറ്റത്. ആഴത്തില്‍ മുറിവേറ്റ കുട്ടിയെ ഉടന്‍ തന്നെ അധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്ന് താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്കിയ ശേഷം സ്കൂളില്‍ തിരികെയെത്തിച്ചു.
also read: ആശ്വസിക്കാന്‍ വരട്ടെ!, വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില, ഇന്നത്തെ വില അറിയാം
കടിയേറ്റത് ഇടതു കയ്യിലായതിനാല്‍ ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ത്ഥിനി പരീക്ഷയെഴുതി. അതിനുശേഷം കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ച് പ്രതിരോധ വാക്സിനുമെടുത്തു.
പെരുമ്പടന്ന ഗവ. എല്‍പി സ്കൂളിലേക്ക് വന്ന അധ്യാപികയെ പെട്രോള്‍ പമ്പില്‍ വെച്ച് സ്കൂട്ടറിലിരിക്കെ തെരുവുനായ കാലില്‍ കടിച്ചു വലിച്ചിരുന്നു. കഴിഞ്ഞ 28 ന് ദേശീയ പണിമുടക്ക് ദിവസമായിരുന്നു സംഭവം.