അട്ടപ്പാടി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അഗളി കിണറ്റൂക്കര ഊരിലെ സഞ്ജു (16)ആണ് മരിച്ചത്. കാട്ടില്‍ താമസിച്ച് തേന്‍ ശേഖരിക്കാന്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.
സഞ്ജുവും കുടുംബവും രണ്ടുദിവസം മുന്‍പാണ് കാട്ടിലേക്ക് പോയത്. . തിരികെ വരുവഴിയാണ് കാട്ടാന ആക്രമിച്ചത്. സഞ്ജുവും അച്ഛനും മറ്റു കുടുംബാംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു. കടുകുമണ്ണ എന്ന സ്ഥലത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണം നടന്നത്.
also read: സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കോവിഡ്; 369 പേര് രോഗമുക്തി നേടി
കാട്ടാനയെക്കണ്ട് സംഘം ചിതറിയോടി. എന്നാല്‍ സഞ്ജുവിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി. നാളെ പാലക്കാട് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അഗളി ജിവിഎച്ച്എസിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.