കോട്ടയം: തനിച്ച് ഒരു കിണറ് കുഴിച്ച എഴുപത്തിയൊമ്പതുകാരനാണ് ഇപ്പോള്‍ നാട്ടിലെ താരം. കുറുവിലങ്ങാട്ടുകാരന് കേശവന് വൈദ്യന് ആണ്തന്റെ പ്രായമെല്ലാം മറന്ന് കിണര്‍ കുഴിച്ചത്. സമൃദ്ധമായി വെള്ളം കണ്ടതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ നാട്ടുകാര്‍.
ഒരു വര്‍ഷം കൊണ്ടാണ് വൈദ്യന് ഈ കിണര്‍ കുഴിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ മാര്‍ച്ചിലാണു സ്ഥാനം കണ്ട് കിണറിന്റെ പണി ആരംഭിച്ചത്. ചെങ്കല്ല് കൊത്തിയെടുത്ത് വൃത്താകൃതിയിലുള്ള കിണര്‍ കുഴിക്കാന്‍ വൈദ്യരെ ഭാര്യ അമ്മിണിയും സഹായിച്ചു.
കനത്ത മഴയും വെയിലും ഒന്നും വൈദ്യന് കാര്യമാക്കിയില്ല. ദിവസവും കുഴിച്ച് 32 അടി താഴ്ചയുള്ള കിണര്‍ ആയി. തൂമ്പ, പിക്കാസ്, ചെങ്കല്ലു വെട്ടി നീക്കുന്നതിനുള്ള ഉളികള്‍ എന്നിവ മാത്രമാണ് ഉപയോഗിച്ചത്. യന്ത്രസഹായം പൂര്‍ണമായി ഒഴിവാക്കി.
ഇനി ചെറിയ മിനുക്ക് പണികള്‍ കൂടെയുണ്ടെന്നാണ് കേശവന് വൈദ്യന് പറയുന്നത്. അധ്വാനത്തിന്റെ സുഖം അതൊന്ന് വേറെ തന്നെയാണൈന്നും കേശവന് വൈദ്യന് കൂട്ടിച്ചേര്‍ത്തു.