അബുദാബി: അമ്പത് രാജ്യങ്ങളിലെ അര്‍ഹരായവര്‍ക്ക് 100 കോടി ഭക്ഷണപ്പൊതികള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള യുഎഇയുടെ ‘100 കോടി ഭക്ഷണപ്പൊതികള്‍’ എന്ന പദ്ധതിക്ക് 2 മില്യണ്‍ ദിര്‍ഹം (4 കോടി രൂപ) നല്കി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. ഏറ്റവും വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
‘ഈ മഹത്തായ മാനുഷിക സംരംഭത്തിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്’ എന്ന് എംഎ യൂസഫലി പറഞ്ഞു. നല്ല സന്ദേശമാണ് പദ്ധതിയിലൂടെ യുഎഇ ലോകത്തിന് നല്‍കുന്നത്. വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ദുബായ് ഭരണാധികാരിയുടെ ഈ പ്രവര്‍ത്തനം മാനവികതയുടെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും യൂസഫലി പറഞ്ഞു.
also read: ഒന്നരവയസ്സുകാരിയും അമ്മയും വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍, നടുക്കം
സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധമാണ്. ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്കുന്ന ഈ പദ്ധതിയെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഭക്ഷണപ്പൊതി പദ്ധതിയില്‍ യൂസഫലി പങ്കാളിയാകുന്നത്.
കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ 100 ദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയില്‍ 10 ലക്ഷം ദിര്‍ഹമാണ് യൂസഫലി നല്‍കിയിരുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്, യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിന്‍ റാഷിദ് ചാരിറ്റബിള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാകുന്നത്.