കോട്ടയം: കോട്ടയം സ്വദേശിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ എങ്ങുമെത്താതെ അന്വേഷണം. കേസില്‍ സിബിഐ ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. ജെസ്നയെ കാണാതായതിലെ അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സിബിഐ ലൂക്ക്ഔട്ട് നോട്ടീസ് പുറത്തുവിടുന്നത്.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജസ്നയുടെ ലുക്ക് ഔട്ട് നോട്ടീസ് പ്രാദേശികമായാണ്പുറത്തുവിട്ടിരിക്കുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു ഹൈക്കോടതി കേസ് അന്വേഷണം സിബഐയെ ഏല്‍പ്പിച്ചത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
also read: വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മതിമറന്ന് ഡാന്‍സ് കളിച്ച് കളക്ടര്‍ ദിവ്യ എസ് അയ്യര്‍, വീഡിയോ വൈറല്‍
കേസ് അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റര്‍പോളിന് യെല്ലോ നോട്ടീസ് നല്‍കിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു. 2018 മാര്‍ച്ച് 22 മുതലാണ് ജെസ്നയെ കാണാതാവുന്നത്. ജെസ്നയെ കണ്ടെത്താനാവാതെ വന്നതോടെ കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്കിയ ഹര്‍ജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജെസ്ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ജെസ്ന ബസ്സില്‍ വന്നതിന് തെളിവ് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ജസ്നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആണ് ആദ്യം അന്വേഷണം നടത്തിയത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി.