പത്തനംതിട്ട; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മതിമറന്ന് ഡാന്‍സ് കളിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍. എംജി സര്‍വകലാശാല യൂണിയന് കലോത്സവത്തിന്റെ ഭാഗമായി ഫ്ലാഷ് മോബില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു കളക്ടറുടെ ഡാന്‍സ്.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന കളക്ടറുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാന്‍ ജില്ലാ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു കലക്ടര്‍. ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി.
also read: ഫീസടക്കാന്‍ പണമില്ല, സ്വര്‍ണ്ണമാല പിടിച്ചുപറിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍, അറസ്റ്റില്‍
കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളില്‍ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കലക്ടറും നൃത്തച്ചുവടുകളുമായി അപ്രതീക്ഷിതമായി ഒപ്പംകൂടിയത്.