വാര്‍ഷിക പരീക്ഷയ്ക്ക് ചോദ്യക്കടലാസ് കിട്ടിയപ്പോള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ എ.പി.ഹരിനന്ദ് വലിയ സന്തോഷത്തിലായിരുന്നു. കാരണം മറ്റൊന്നുമല്ല, അതിലൊരു ചോദ്യം തന്റെ അച്ഛനെക്കുറിച്ചുള്ളതായിരുന്നുവെന്നതാണ് ഹരിനന്ദിനെ സന്തോഷിപ്പിച്ചത്.
ഏറെ അഭിമാനത്തോടെയാണ് ഹരിനന്ദ് ഉത്തരമെഴുതിയത്. ഇടമന യുപി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് എ.പി.ഹരിനന്ദ്. അച്ഛന് കണ്ടോന്താറിലെ വിനു പെരുവണ്ണാനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമെഴുതാനാണ് ഹരിനന്ദിന് ഭാഗ്യം ലഭിച്ചത്.
also read: ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, മലയാളി മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍തൃപീഡനം
മലയാളം പരീക്ഷയ്ക്കു ചോദ്യക്കടലാസ് കിട്ടിയപ്പോള്‍ അതില്‍ ഇങ്ങനെയൊരു സന്തോഷം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഹരിനന്ദ് അറിഞ്ഞിരുന്നില്ല. പ്രവര്‍ത്തനം 7 വായിച്ചപ്പോള്‍ ആദ്യം അമ്പരന്നു.’34 വയസ്സുമാത്രമുള്ള കണ്ടോന്താര്‍ വിനു പെരുവണ്ണാന് തുലാപ്പത്തിനു ശേഷം മേടപ്പാതി വരെ കെട്ടിയാടിയത് ഇരുപതോളം കതിവനൂര്‍ വീരന് തെയ്യം. ഒരൊറ്റ കളിയാട്ടക്കാലത്ത് ഇത്രയധികം കതിവന്നൂര്‍ വീരന് തെയ്യങ്ങളെ ഒരാള്‍ കെട്ടിപ്പൂര്ത്തിയാക്കുക എന്നത് അത്യപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. തെയ്യങ്ങളില്‍ ഏറ്റവും കരുത്തുറ്റ പുരുഷ സൗന്ദര്യം, കതിവന്നൂര്‍ വീരന് നിറഞ്ഞാടുകയാണ്.ഒരുപക്ഷേ, ഭൂമിയില്‍ വിനു പെരുവണ്ണാന് മാത്രം സാധിക്കുന്ന അസാധാരണ മെയ്ക്കരുത്തോടെ. ഇത്രയേറെ പ്രസിദ്ധനായ വിനു പെരുവണ്ണാന് സ്കൂള്‍ വാര്‍ഷികത്തിന് മുഖ്യാതിഥിയായി എത്തുന്നു. ഈ അവസരത്തില്‍ അദ്ദേഹവുമായി ഒരു അഭിമുഖം നടത്താം. അതിനുതകുന്ന ചോദ്യങ്ങള്‍ തയാറാക്കൂ. അഞ്ചു ചോദ്യങ്ങളെങ്കിലും തയാറാക്കുമല്ലോ’ – ഇതായിരുന്നു ചോദ്യം.
വായിച്ചുകഴിഞ്ഞപ്പോള്‍ ആവേശമായി.അച്ഛനോടു ചോദിക്കാന്‍ അഭിമാനത്തോടെ ചോദ്യങ്ങളുണ്ടാക്കി. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ മകനോട് പരീക്ഷ എങ്ങനെയെന്ന് വിനു പെരുവണ്ണാന് ചോദിച്ചു. പല ചോദ്യവും പുസ്തകത്തിനു പുറത്തുള്ളതാണെന്നായിരുന്നു മറുപടി. അച്ഛനെക്കുറിച്ചും ചോദ്യമുണ്ടെന്നു ഹരിനന്ദന് പറഞ്ഞപ്പോഴാണ് വിനു പെരുവണ്ണാന് കൗതുകത്തോടെ ചോദ്യക്കടലാസ് നോക്കിയത്. ഇതുകണ്ടതോടെ വിനുവിനും സന്തോഷമായി.