ബംഗളൂരു: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയെ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഭര്‍തൃപീഡനം കാരണമാണ് ശ്രുതി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.
ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റിലാണ് കാസര്‍ഗോഡ് സ്വദേശിയായ ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയെ ഭര്‍ത്താവ് അനീഷ് മര്‍ദ്ദിച്ചുവെന്ന് ബംഗളൂരു പൊലീസ് വ്യക്തമാക്കി. അനീഷ് നാട്ടില്‍ പോയ സമയത്തായിരുന്നു ശ്രുതി ജീവനൊടുക്കിയത്.
also read: പ്രണയത്തില്‍ നിന്നും പിന്മാറി, 19കാരിയെ അതിക്രൂരമായി വെട്ടിക്കൊന്ന് 23കാരന്, നടുക്കുന്ന സംഭവം
ശ്രുതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും ശാരീരകമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നും എഫ്ഐആറില്‍ പറയുന്നു, ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടര്ന്നു. മുറിക്കുള്ളില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷിച്ചു.
നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് ലഭിച്ചില്ല. തുടര്‍ന്ന് ബെംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന് നിശാന്ത് അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റിയോട് ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്.
ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. റോയിട്ടേഴ്സ് ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററായിരുന്നു ശ്രുതി. ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്.