മലപ്പുറം: പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ മതം മാറി ഒളിവില്‍ കഴിയുന്നതിനിടെ കൊലപാതകക്കേസിലെ പ്രതി പിടിയില്‍. കഞ്ചാവ് മാഫിയയ്ക്കെതിരെ പ്രവര്‍ത്തിച്ചയാളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി മേല്‍തോന്നക്കല്‍ കണ്ണങ്കരക്കോണം കൈതറ വീട്ടില്‍ ദീപുവിനെയാണ് പോലീസ് പിടികൂടിയത്.
മലപ്പുറത്തുവെച്ചാണ് പിടിയിലായത്. 2018-ല്‍ കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രത സമിതി രൂപീകരിക്കാന്‍ നേതൃത്വം നല്കിയ തെറ്റിച്ചിറ, ലാല്‍ഭാഗ് മനോജ് ഭവനില്‍ മുകേഷിനെ ഇയാള്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയായ ദീപു കഴിഞ്ഞ നാലുവര്‍ഷത്തോളമായി പോലീസിനെ കബളിപ്പിച്ച് ഗുജറാത്തിലും കര്‍ണാടകയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു.
also read: ഒരാഴ്ച മുമ്പ് വാങ്ങിയ വളര്‍ത്തുപട്ടി ആക്രമിച്ചു, 17മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ മലപ്പുറത്തുള്ള സുഹൃത്ത് മുഖേന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയില്‍ എത്തി മുസ്ലീം മതം സ്വീകരിച്ച് ദീപു എന്ന പേര് മാറ്റി മുഹമ്മദാലി ആയത്. പോലീസിനെ കബളിപ്പിക്കാനായിരുന്നു ഈ നീക്കം. അതിനിടെ മലപ്പുറത്തുനിന്ന് വിവാഹവും കഴിച്ചു.