ഒരാഴ്ച മുമ്പ് വാങ്ങിയ വളര്‍ത്തുപട്ടിയുടെ ആക്രമണത്തില്‍ 17 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. ബ്രിട്ടനിലെ സെന്റ് ഹെലനിലെ ബ്ലാക്ക്ബ്രൂക്കിലുള്ള ബിഡ്സ്റ്റന് അവന്യൂവിലാണ് സംഭവം. ബെല്ല റേ ബിര്ച് എന്ന പിഞ്ചു കുഞ്ഞാണ് വളര്‍ത്തു നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരിക്കെയാണ് നായ കുഞ്ഞിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലാക്കി. ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്. അതിനു ശേഷം, നായയെ പൊലീസ് വെടിവെച്ചു കൊന്നു.
also read: ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ശനിയാഴ്ച വരെ മഴ തുടരും, മുന്നറിയിപ്പ്
ഇതിനെ വളര്‍ത്തിയവരെക്കുറിച്ചും മറ്റും അന്വേഷിക്കുന്നതായി മെഴ്സിസൈഡ് പൊലീസ് അറിയിച്ചു. ഏത് ഇനത്തില്‍പ്പെട്ട പട്ടിയാണ് ആക്രമണം നടത്തിയത് എന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിനു ശേഷം കുട്ടിയുടെ കുടുംബം ആകെ തളര്‍ന്ന അവസ്ഥയിലാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
LATEST | Superintendent Steve Brizell has held a press conference to update the public on the investigation following the tragic death of 17-month-old Bella-Rae Birch who was attacked by a dog in her home in #Blackbrook. Did you see anything? DM @MerPolCC or @CrimestoppersUK. pic.twitter.com/4SWqX6Womi
— Merseyside Police (@MerseyPolice) March 22, 2022