തൊടുപുഴ: ഒരു കുടുംബത്തിലെ നാലു പേരെ എഴുപത്തിയൊമ്പതുകാരന് തീ കൊളുത്തിക്കൊന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള ചീനിക്കുഴിയിലാണ് നടുക്കുന്ന സംഭവം. ചീനിക്കുഴി സ്വദേശിയായ ഹമീദാണ് വീട്ടുകാരെ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്ന (14) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു കൊലപാതകം നടന്നത്. സംബഴത്തിന് പിന്നാലെ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read: ‘ലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശു’; മുഹമ്മദ് ബഷീറിന്റെ മീനാക്ഷി ഗിന്നസ് ബുക്കിലേക്ക്
കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ഹമീദ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ കണക്ഷന് ഓഫ് ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കൂട്ടക്കൊല ആസൂത്രിതമായിരുന്നെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് സൂചിപ്പിച്ചു.