അടിമാലി: യുവാവിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ രണ്ടു ഭാര്യമാരും സഹോദരിമാരും അവകാശവാദവുമായി രംഗത്തെത്തി. ഇടുക്കിയിലാണ് സംഭവം. കുഴഞ്ഞുവീണ് മരിച്ച കത്തിപ്പാറ ലതാ വിലാസം ജയ(43)ന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
ഒരു ദിവസം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ മകള്‍ക്കു പിതാവിന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ പൊലീസ് ഇടപെട്ടു ധാരണയായി. ചൊവ്വാഴ്ച രാത്രിയാണു ജയന് കുഴഞ്ഞുവീണു മരിച്ചത്. വീടിനടുത്തുള്ള കിണറ്റില്‍ നിന്നു വെള്ളം കോരി കുളിക്കുന്നതിനിടെയായിരുന്നു മരണം.
also read: പിന്തുടര്ന്നെത്തി, ആളില്ലാത്ത സ്ഥലത്തുവെച്ച് വീട്ടമ്മയെ പീഡിപ്പിച്ചു; 21കാരന് അറസ്റ്റില്‍
മൃതദേഹത്തിന്റെ മൂക്കില്‍ നിന്നു രക്തം പുറത്തേക്കൊഴുകിയതായി കണ്ടതോടെ ജയന്റെ സഹോദരിമാര്‍ മരണത്തില്‍ സംശയമുണ്ടെന്നു പൊലീസിനെ അറിയിച്ചു. തുടര്‍ന്നു പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ഉച്ചയ്ക്ക് പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങാനെത്തിയപ്പോഴാണു തര്‍ക്കമുണ്ടായത്. ജയന്റെ രണ്ടാംഭാര്യ പൊലീസുമായി ബന്ധപ്പെടുകയും മൃതദേഹം തനിക്കു വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആദ്യഭാര്യ ഇത് അംഗീകരിക്കാന്‍ തയാറായില്ല. മൃതദേഹം തങ്ങള്‍ക്കു വിട്ടുകിട്ടണമെന്ന ആവശ്യവുമായി സഹോദരിമാരും രംഗത്തെത്തി. തര്‍ക്കം തീരുംവരെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റാന്‍ പൊലീസ് തീരുമാനിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍, ആദ്യഭാര്യയുടെ 16 വയസ്സുള്ള മകള്‍ക്കു ജയന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.