കൊല്ലം: രണ്ട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കൊല്ലം ബൈപ്പാസില്‍ കല്ലുംതാഴത്താണ് വാഹനാപകടം. മൈലക്കാട് സ്വദേശി സുനില്‍കുമാര്‍ (46) ആണ് മരിച്ചത്. ടിപ്പര്‍ ലോറിയും നാഷണല്‍ പെര്‍മിറ്റ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം സംഭവച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവര്‍ക്കും ഗുരുതര പരുക്കുകളുണ്ട്. അപകടത്തില്‍ ലോറികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ലോറിയുടെ ക്യാബിന് വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്.
also read: ഒരു വര്‍ഷം മുമ്പ് വിവാഹം, 20കാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
പരുക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.