തിരുവനന്തപുരം: ഗര്‍ഭിണിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലറയിലാണ് സംഭവം. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യ ആണ് മരിച്ചത്.
ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവിന്റെ മദ്യപാനത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.
also read: ‘ഈ വിജയം പിന്തുണ നല്‍കിയവരുടേത്’; ബിഗ് ബോസില്‍ മത്സരാര്ത്ഥിയാവാനുള്ള ക്ഷണം നിരസിച്ച് പാലാ സജി
ഞായറാഴ്ച വെകീട്ട് നാല് മണിയോടെയാണ് ഭാഗ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടുമാസം ഗര്‍ഭിണിയായ ഭാഗ്യയെ വീട്ടിനകത്തെ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുകളുമെത്ത് ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കാറുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഭാഗ്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കാളാഴ്ച ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും.